SignIn
Kerala Kaumudi Online
Monday, 11 May 2026 8.04 AM IST

ആധാർ ആധികാരികമല്ല; വയസിലും വിലാസത്തിലും

Increase Font Size Decrease Font Size Print Page
aadar

കൊച്ചി: വയസും സ്ഥിരവിലാസവും തെളിയിക്കാനുള്ള ആധികാരിക രേഖയാണ് ആധാർകാർഡെന്ന തെറ്റിദ്ധാരണ വേണ്ട. വിവാഹ രജിസ്ട്രേഷനും സർട്ടിഫിക്കറ്റിനുമായി പലരും ആധാർ കാർഡാണ് ഹാജരാക്കുന്നത്.

ആധാർ വിവരങ്ങളെ തെളിവായി സ്വീകരിക്കരുതെന്നറിയിച്ച് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും സർക്കുലർ അയച്ചു. ആധാർനമ്പർ വ്യക്തിയെ തിരിച്ചറിയാനുള്ള രേഖ മാത്രമാണെന്നും ജനനത്തീയതിക്കും സ്ഥിരവിലാസത്തിനും ഇത് ആധാരമാക്കരുതെന്നും നിർദേശിച്ചു.

കുംഭമേളയിലെ വൈറൽതാരത്തിന്റെ വിവാഹത്തിന് കൂട്ടുനിന്ന ഇടതുപക്ഷ നേതാക്കൾ, പെൺകുട്ടിയുടെ ആധാർകാർഡിലെ ജനനത്തീയതി വച്ചാണ് 18 തികഞ്ഞെന്ന് വാദിച്ചത്.

അതേസമയം ഇക്കാര്യത്തിൽ കേരള പൊലീസ് തന്ത്രപരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. കുംഭമേള പെൺകുട്ടിയുടെ ആധാറും ജനനസർട്ടിഫിക്കറ്റും ബന്ധപ്പെട്ട അതോറിട്ടികൾ നൽകിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് ലഭിക്കാനായി സമർപ്പിച്ച വിവരങ്ങൾ യഥാർത്ഥമാണോ എന്നതിൽ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസിന്റെ പക്ഷം. മൂൻകൂർ ജാമ്യത്തിനായി ദമ്പതികൾ നൽകിയ ഹർജിയിൽ മദ്ധ്യപ്രദേശ് പൊലീസ് ഹൈക്കോടതിയിൽ നൽകുന്ന വിശദീകരണവും ഇക്കാര്യത്തിൽ നിർണായകമാകും.

പ്രായം തെളിയിക്കാൻ

ബെർത്ത് സർട്ടിഫിക്കറ്റ്

# ജനനസർട്ടിഫിക്കറ്റാണ് പ്രായത്തിന്റെ കാര്യത്തിൽ ഏറ്റവും ആധികാരികരേഖ. സ്കൂൾസർട്ടിഫിക്കറ്റും വിശ്വാസ്യയോഗ്യമാണെന്ന് സുപ്രീംകോടതിയടക്കം വ്യക്തമാക്കിയിട്ടുണ്ട്

# ആധാർ ജനനത്തീയതിയുടെ അടക്കം തെളിവ് അല്ലെന്ന് ആധാർ അതോറിട്ടിയും വിവിധ കോടതികളും വ്യക്തമാക്കിയിട്ടുള്ളതാണ്. വ്യക്തികൾ സ്വയം സമർപ്പിക്കുന്ന വിവരങ്ങളും പകർപ്പുകളും വച്ചാണ് ആധാർ അനുവദിക്കുന്നത് എന്നതിനാലാണിത്.

#സേവനങ്ങളും ആനുകൂല്യങ്ങളും സബ്‌സിഡികളും മറ്റും അനർഹരിൽ എത്തുനിന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബയോമെട്രിക് രേഖ മാത്രമാണ് ആധാർ

TAGS: ADHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA