അഞ്ചൽ: അഞ്ചൽ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ രണ്ട് യുവാക്കൾക്ക് തെരുവ് നായയുടെ കടിയേറ്റു. പനച്ചവിള സ്വദേശി അഭിലാഷ്, കരുകോൺ സ്വദേശി ജയസൂര്യ എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. കേസിൽ പെട്ട നിരവധി വാഹനങ്ങൾ സ്റ്റേഷൻ കോമ്പൗണ്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. അതിനടുത്ത് നിൽക്കവേ വാഹനത്തിന് അടിയിൽ തമ്പടിച്ചിരുന്ന നായയാണ് ഇരവരുടെയും കാലിൽ കടിച്ചത്. ഇതിനിടയിലാണ് നായ്ക്കൾ തങ്ങുന്നത്. ഇവർ ഉടൻ തന്നെ അഞ്ചൽ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയവർക്ക് നേരെ നേരത്തെയും തെരുവ് നായയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. സ്റ്റേഷൻ പരിസരത്തിന് പുറമേ സമീപത്തെ മാർക്കറ്റ് ജംഗ്ഷൻ, അഞ്ചൽ ആർ.ഒ ജംഗ്ഷൻ, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലെല്ലാം നിരവധി തെരുവ് നായകളാണ് അലഞ്ഞുതിരിഞ്ഞ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |