കൊച്ചി: ആറാം ക്ലാസിൽ പഠിക്കവേ കൊച്ചിൻ കലാഭവനിൽ നൃത്ത പഠനത്തിനെത്തിയതോടെയാണ് സുബി സുരേഷ് കലാരംഗത്തേക്ക് ചുവടുവച്ചത്. തൃപ്പൂണിത്തുറ ശ്രീവെങ്കിടേശ്വര സ്കൂൾ, എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, എറണാകുളം സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
രണ്ട് പതിറ്റാണ്ടോളം കലാഭവൻ വേദികളിൽ നിറഞ്ഞു. വൈകാതെ ടെലിവിഷൻ സീരിയലുകൾ, റിയാലിറ്റി ഷോകൾ എന്നിവയിലേക്ക് കടന്നു. ഏഷ്യാനെറ്റിലെ സിനിമാല, സൂര്യ ടി.വിയിലെ കുട്ടിപ്പട്ടാളം എന്നിവ ഹിറ്റായി.
2006ൽ രാജസേനൻ സംവിധാനം ചെയ്ത കനകസിംഹാസനത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവർണത്തത്ത, ഡ്രാമ, 101 വെഡിംഗ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങി ഇരുപതിലേറെ സിനിമകളിൽ വേഷം ചെയ്തു.
സുബിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നടൻമാരായ മോഹൻ ലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ് തുടങ്ങി പ്രമുഖർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |