കായംകുളം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിക്കൊന്ന ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കായംകുളം ചേരാവള്ളി ചക്കാലയിൽ ബിജുവാണ് (39) ഭാര്യ ലൗലിയെ (രശ്മി-35) കുത്തിക്കൊന്ന ശേഷം വീടിന് സമീപത്തെ ട്രാക്കിൽ ജീവനൊടുക്കിയത്. ഇന്നലെ രാത്രി ഒമ്പതിനായിരുന്നു സംഭവം.
കിടപ്പുമുറിയിൽ ലൗലിയുമായി വഴക്കുണ്ടായതോടെ ബിജു കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ഈ സമയം ആറും മൂന്നും വയസുള്ള മക്കളും ബിജുവിന്റെ മാതാപിതാക്കളായ കരുണാകരനും ശാന്തയും വീട്ടിലുണ്ടായിരുന്നു. ബഹളം കേട്ട് കരുണാകരനും ശാന്തിയും മുറിയിലെത്തിയപ്പോൾ ബിജു ഇറങ്ങിയോടി. നെഞ്ചിന് കുത്തേറ്റ ലൗലി സംഭവസ്ഥലത്തു തന്നെ മരിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് ബിജുവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിജു പ്ളംബിംഗ് തൊഴിലാളിയും ലൗലി കുലശേഖരപുരം പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയുമായിരുന്നു. മക്കൾ: അതിഥി, ആദിദേവ്. മൃതദേഹങ്ങൾ കായംകുളം ഗവ. ആശുപത്രി മോർച്ചറിയിൽ. കായംകുളം പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |