തിരുവനന്തപുരം: സാമ്പത്തിക സംവരണത്തെ ശരിവച്ച സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നും ബി.ജെ.പി സർക്കാറിന്റെ പട്ടികവിഭാഗ ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും നാഷണൽ ഡെമോക്രാറ്റിക്സോഷ്യൽ മൂവ്മെന്റ് (എൻ.ഡി.എസ്.എം) ആവശ്യപ്പെട്ടു. കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ 6ന് സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തുമെന്നും എൻ.ഡി.എസ്.എം സംസ്ഥാന ചെയർമാൻ ഐത്തിയൂർ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി ആർ.അശോകൻ, ട്രഷറർ മോഹൻദാസ് ഉണ്ണിക്കുളം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പിന്നാക്ക വിഭാഗങ്ങൾക്ക്വേണ്ടി ഭരണഘടനയിൽ എഴുതിച്ചേർത്ത സംവരണം മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് നൽകി ബി.ജെ.പി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സംവരണം പൂർണമായി നടപ്പാക്കാത്തത് മൂലം സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും പിന്നാക്കക്കാരിലെ 10 ശതമാനം പോലും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |