ന്യൂഡൽഹി : തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറായി ആഭ്യന്തര വകുപ്പ് അഡിഷണൽ സെക്രട്ടറി സി.വി. പ്രകാശിനെ നിയമിച്ച കേരള ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. ബോർഡാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നടപടിക്കെതിരെ ഹർജി സമർപ്പിച്ചത്. തങ്ങളുടെ അധികാരത്തിൽ ഹൈക്കോടതി ബെഞ്ച് കൈകടത്തുന്നുവെന്നാണ് ബോർഡിന്റെ പരാതി.
ഹർജി ഇന്ന് പരിഗണിച്ച ജസ്റ്റിസുമാരായ വിക്രംനാഥും പി.ബി. വരാലെയും അടങ്ങിയ ബെഞ്ച്, സംസ്ഥാന സർക്കാരടക്കം എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ഹൈക്കോടതി വിധിക്ക് സ്റ്റേ ആവശ്യപ്പെട്ടെങ്കിലും എതിർ കക്ഷികളെ കേട്ട ശേഷം തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കഴിഞ്ഞ ജൂണിൽ സ്വമേധയാ എടുത്ത കേസിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |