തിരുവനന്തപുരം: ദീർഘകാലമായി അടച്ചിട്ടിരിക്കുന്നതും ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകൾക്ക് അധിക നികുതി ചുമത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. അധിക നികുതി ചുമത്തുമെന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിന്റെ ലഭ്യതക്കുറവ് അവയുടെ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനും തദ്ദേശസ്ഥാപനങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടുമാണ് ചില നികുതി നിർദ്ദേശങ്ങൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത്. അടച്ചിട്ട വീടുകൾ, പ്രവാസികളുടെ വീടുകൾ എന്നിവയ്ക്ക് അധികനികുതിയെക്കുറിച്ച് സംശയങ്ങളുയർന്നിരുന്നു. ഇത്തരമൊരു നികുതി നടപ്പാക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |