കൊല്ലം: വടക്കേവിള വലിയ കൂനമ്പായിക്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ചന്ദ്രപ്പൊങ്കൽ 17ന് വൈകിട്ട് 6ന് നടക്കും. കേരളത്തിലെ ക്ഷേത്രങ്ങളിൽ സന്ധ്യയ്ക്ക് നടക്കുന്ന പൊങ്കാലകളിൽ ഏറ്റവും കൂടുതൽ സ്ത്രീഭക്തർ പങ്കെടുക്കുന്ന പൊങ്കാലയാണ് ഇത്.
കുംഭഭരണി മഹോത്സവത്തിന്റെ കൊടിയേറ്റ് 16ന് രാവിലെ 8.30നും 9.30നും മദ്ധ്യേ ക്ഷേത്രാചാര്യൻ കുമരകം ജിതിൻ ഗോപാലിന്റെയും മേൽശാന്തി സുരേഷ് തിരുമേനിയുടെയും നേതൃത്വത്തിൽ നടക്കും. വർക്കല ശിവഗിരിമഠം സ്വാമി ശിവനാരായണ തീർത്ഥ ചന്ദ്രപ്പൊങ്കലിന് ഭദ്രദീപം തെളിക്കും. 25ന് രാത്രി വടക്കുംപുറത്ത് ഗുരുതിയോടെ ഉത്സവം സമാപിക്കും.
വാഹന ക്രമീകരണം
തിരുവനന്തപുരം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ മെഡിസിറ്റി, ലാലാസ് കൺവെൻഷൻ സെന്റർ, മേവറം ഭാഗങ്ങളിലും കൊല്ലം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ പള്ളിമുക്കിൽ യൂനുസ് എൻജിനിയറിംഗ് കോളേജ്, ബി.എഡ് കോളേജ്, കരുനാഗപ്പള്ളി കൊട്ടാരക്കര ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ കല്ലുംതാഴം പാൽക്കുളങ്ങര ക്ഷേത്രം ഗ്രൗണ്ട്, എസ്.എൻ.പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |