ആലപ്പുഴ: യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാഞ്ചേരി സ്വദേശിനി ശ്രുതിദേവിയാണ്(32) മരിച്ചത്.ഇന്ന് രാവിലെ യുവതി ഉറക്കമുണരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാമ്പ് കടിയേറ്റതായി സംശയമുണ്ട്.
സിവിൽ പൊലീസ് ഓഫീസറായ ജ്യോതിഷാണ് യുവതിയുടെ ഭർത്താവ്. രാത്രി ഭർത്താവിനൊപ്പമാണ് ശ്രുതി ഉറങ്ങിയിരുന്നത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |