SignIn
Kerala Kaumudi Online
Thursday, 19 September 2024 2.53 AM IST

പദ്ധതികളും പാക്കേജുകളും ഒരുക്കി ടൂറിസം വകുപ്പ് ടൂറിസ്റ്റുകളെ ആകർഷിക്കാൻ വ്യാപക പ്രചാരണ പരിപാടി

Increase Font Size Decrease Font Size Print Page
v

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞതോടെ ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകർഷിക്കാൻ നൂതന പദ്ധതികളും പാക്കേജുകളും ഒരുക്കി, രാജ്യവ്യാപക- രാജ്യാന്തര പ്രചാരണ പരിപാടികളുമായി ടൂറിസം വകുപ്പ്. ഫാമിലി, പ്രൊഫഷണലുകൾ, സാഹസിക ടൂറിസ്റ്റുകൾ, ഹണിമൂണേഴ്സ് തുടങ്ങിയവരെ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളാണ് ഒരുക്കിയത്. കാരവൻ ഹോളിഡേയ്സ് പോലുള്ള പുതിയ സംരംഭങ്ങൾക്കു പുറമേ ലോംഗ്‌സ്റ്റേകൾ, ഹോംസ്റ്റേകൾ, ഡ്രൈവ് ഹോളിഡേകൾ തുടങ്ങിയ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രചാരണ പരിപാടികൾ നടത്തുക. വ്യാപാരമേളകൾ, ബി 2ബി പാർട്ണർഷിപ്പ് മീറ്റുകൾ, പത്ര, ടെലിവിഷൻ, റേഡിയോ, ഡിജിറ്റൽ, ഒ.ടി.ടി, തിയേറ്റർ തുടങ്ങിയവയിലൂടെ പ്രചാരണം നടത്തുന്നതിനുപുറമേ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ റോഡ് ഷോകളും സംഘടിപ്പിക്കും.

മാർച്ച് - മേയ് മാസത്തിൽ ഇസ്രായേലിലെ ടെൽ അവീവിൽ നടക്കുന്ന 28ാമത് അന്താരാഷ്ട്ര മെഡിറ്ററേനിയൻ ടൂറിസം മാർക്കറ്റിലും ബി.ഐ.ടി മിലാനിലും (ഇറ്റലി) പങ്കെടുക്കും. മാഡ്രിഡിലും മിലാനിലും ബി 2ബി മീറ്റുകൾ സംഘടിപ്പിക്കും. ഒ.ടി.എം മുംബയ്, ടി.ടി.എഫ് ചെന്നൈ, സൗത്ത് ഏഷ്യൻ ട്രാവൽ ആൻഡ് ടൂറിസം എക്സ്‌ചേഞ്ച് ന്യൂഡൽഹി തുടങ്ങിയ ആഭ്യന്തര വ്യാപാര മേളകളിലും പങ്കെടുക്കും. ഡൽഹി, ഹൈദരാബാദ്, അഹമ്മദാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ പങ്കാളിത്ത യോഗങ്ങൾ നടത്തും.

കേരളം സന്ദർശിക്കുന്ന ടൂറിസ്റ്റുകൾക്ക് ആകർഷകമായ അവധിക്കാലാനുഭവമാവും കേരള ഡ്രൈവ് ഹോളിഡേയ്സ്. വിമാനത്താവളത്തിൽ എത്തുന്ന സഞ്ചാരികൾക്ക് ടൂറിസ്റ്ര് കേന്ദ്രങ്ങൾ സന്ദർ‌ശിക്കാൻ തങ്ങൾക്ക് സ്വയം ഓടിക്കാവുന്ന കാറുകളുടേയോ അല്ലെങ്കിൽ ഡ്രൈവർമാരുടെയോ സേവനം പ്രയോജനപ്പെടുത്താം. ഇതിന്റെ വീഡിയോ പ്രചാരണവും നടത്തും.

''

കേരള ടൂറിസം ഇപ്പോൾ പുനരുജ്ജീവന പാതയിലാണ്. അടുത്തിടെ പുറത്തിറക്കിയ പദ്ധതികളും പാക്കേജുകളും വിനോദസഞ്ചാരികളെ ആകർഷിക്കാൻ പോന്നതാണ്. രാജ്യവ്യാപക പ്രചാരണ പരിപാടികളിലൂടെ കേരളത്തിലേക്ക് ആഭ്യന്തര സഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ കഴിയും.

- മന്ത്രി പി.എ. മുഹമ്മദ് റിയാസ്

''

കേരളത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ 'ചേഞ്ച് ഒഫ് എയർ' എന്നത് പ്രധാനപ്പെട്ട ആശയമാണ്. കേരളത്തിലെ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളിലെ ശുദ്ധവായു ശ്വസിക്കുന്നത് ഊർജ്ജസ്വലവും ആരോഗ്യദായകവുമാണെന്ന സന്ദേശമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

- വി.ആർ.കൃഷ്ണതേജ, ടൂറിസം ഡയറക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TOURISM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.