തിരുവനന്തപുരം: തെലുങ്കാനയിലെ ഹസൻപാർത്തി വഴിയുള്ള പാതയിൽ നിർമ്മാണജോലി നടക്കുന്നതിനാൽ ഇതുവഴിയുള്ള 10 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. എറണാകുളം- നിസാമുദ്ദീൻ മില്ലേനിയം പ്രതിവാര എക്സ്പ്രസ് ഡിസംബർ 30, ജനുവരി 6 തീയതികളിലും ജനുവരി 2, 9 തീയതികളിലെ നിസാമുദ്ദീൻ- എറണാകുളം മില്ലേനിയം എക്സ്പ്രസും എറണാകുളത്തേക്കുള്ള ബാരുണി രപ്തിസാഗർ ജനുവരി 1, 8 തീയതികളിലും ജനുവരി 5, 12തീയതികളിലെ മടക്ക സർവീസും ജനുവരി 2, 3, 7, 9, 10 തീയതികളിലെ കൊച്ചുവേളി- ഗോരഖ് പൂർ രപ്തി സാഗർ എക്സ്പ്രസും ജനുവരി 4, 5, 7, 11, 12 തീയതികളിലെ മടക്കസർവീസും ജനുവരി 3ലെ കോർബ- കൊച്ചുവേളി ദ്വൈവാര എക്സ്പ്രസിന്റെ കൊച്ചുവേളിയിലേക്കുള്ള സർവീസും കോർബയിലേക്കുള്ള ജനുവരി ഒന്നിന്റെ സർവീസും ബിലാസ്പൂർ- തിരുനെൽവേലി പ്രതിവാര എക്സ്പസിന്റെ ജനുവരി 2, 9 തീയതികളിലെ സർവീസും ഡിസംബർ 31, ജനുവരി 7 തീയതികളിലെ മടക്ക സർവീസുമാണ് റദ്ദാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |