തിരുവനന്തപുരം:ദസറ,ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് 11മുതൽ ഡിസംബർ 29വരെ ചെന്നൈയ്ക്കടുത്ത് താംബരത്തു നിന്ന് ദിണ്ഡിഗൽ,മധുര,രാജാപാളയം,തെങ്കാശി,തെൻമല,പുനലൂർ,കുണ്ടറ,കൊല്ലം വഴി കൊച്ചുവേളിയിലേക്ക് പ്രതിവാര എ.സി സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും.താംബരത്തുനിന്ന് വെള്ളിയാഴ്ചകളിൽ രാത്രി 7.30ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 11.30ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളിയിൽ നിന്ന് ഞായറാഴ്ചകളിൽ വൈകിട്ട് 3.25ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.35ന് താംബരത്തെത്തും. 14 തേർഡ് എ.സി കോച്ചുകളാണുള്ളത്. ട്രെയിൻ നമ്പർ 06035/06036.
പാസ്പോർട്ട് സേവനങ്ങൾ തടസപ്പെടും
തിരുവനന്തപുരം: സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 7ന് രാവിലെ ആറുവരെ പാസ്പോർട്ട് സേവാ പോർട്ടൽ പ്രവർത്തനരഹിതമാകും. അപേക്ഷകർ, പൊലീസ്, തപാൽ അധികാരികൾ മുതലായവർക്ക് പാസ്പോർട്ട് സേവാ പോർട്ടൽ ലഭ്യമാകില്ല. ഫോൺ: 0471-2470225, 8089685796 (വാട്സാപ്പ്).ഇ-മെയിൽ- rpo.trivandrum@mea.gov.in.
മുനിസിപ്പൽ - കോർപ്പറേഷൻ കണ്ടിൻജന്റ്
എംപ്ലോ. കോൺഗ്രസ് ഭാരവാഹികൾ
ആലുവ: കേരള മുനിസിപ്പൽ - കോർപ്പറേഷൻ കണ്ടിൻജന്റ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റായി എം. മുരളിയെയും ജനറൽ സെക്രട്ടറിയായി പി.എൻ. രമേശനേയും വീണ്ടും തിരഞ്ഞെടുത്തു,
എം.പി. സന്തോഷ്കുമാർ (വർക്കിംഗ് പ്രസിഡന്റ്), കോതോത്ത് വാസുരൻ, ലത്തീഫ് പൂഴിത്തറ, കെ. വേണു, എം.കെ. വിജയൻ, സി.സി. വിശ്വംഭരൻ, വി.എ. അബ്ദുൽ ജബ്ബാർ, ജി. സേവ്യർ (സംസ്ഥാന വൈസ് പ്രസിഡന്റുമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണം: പെൻഷനേഴ്സ് ഫ്രണ്ട്
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സംസ്ഥാനത്ത് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പു:നസ്ഥാപിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി ആവശ്യപെട്ടു.
സംസ്ഥാന പ്രസിഡന്റ് വി.എം. മോഹനൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളായ മൈക്കിൾ സിറിയക്, പി.രാധാകൃഷ്ണ കുറുപ്പ്, ഡോ.വർഗ്ഗീസ് പേരയിൽ, ജെയ്സൺ മാന്തോട്ടം, വടയക്കണ്ടി നാരായണൻ, മാത്തച്ചൻ പ്ലാന്തോട്ടം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |