
ന്യൂഡൽഹി: കേരളത്തിന് അനുവദിച്ച ബംഗളൂരു- തിരുവനന്തപുരം വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് കോട്ടയം വഴിയായിരിക്കുമെന്ന് സൂചന. രാത്രി 7.30ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് രാവിലെ 7.30ന് ബംഗളൂരുവിൽ എത്തുന്ന രീതിയിലായിരിക്കും സമയക്രമം. ഇക്കാര്യത്തിൽ റെയിൽവേ ബോർഡ് ഉടൻ അന്തിമ തീരുമാനമെടുക്കും.16 എ.സി കോച്ചുകളുണ്ടാകും. തേഡ് എ.സി 2,300, സെക്കന്റ് എ.സി 3,000, ഫസ്റ്റ് എ.സി 3,600 രൂപ എന്നിങ്ങനെയാകും തിരുവനന്തപുരം മുതൽ ബംഗളൂരു വരെയുള്ള ഏകദേശനിരക്ക്. ആർ.എ.സിയോ (റിസർവേഷൻ എഗെയ്‌ന്സ്റ്റ് ക്യാൻസലേഷൻ), വെയിറ്രിംഗ് ലിസ്റ്റോ ഉണ്ടാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |