തിരുവനന്തപുരം: മണ്ണിടിച്ചിൽ മൂലം തടസപ്പെട്ട തിരുവനന്തപുരം- നാഗർകോവിൽ ട്രെയിൻ സർവീസ് രണ്ടുദിവസത്തിനുള്ളിൽ പുനഃരാരംഭിക്കാനാകുമെന്ന് റെയിൽവേ അറിയിച്ചു. 13നാണ് സർവീസ് നിറുത്തിവെച്ചത്. നാഗർകോവിൽ- കന്യാകുമാരി റൂട്ടിൽ വ്യാഴാഴ്ച മുതൽ സർവീസ് പുനഃരാരംഭിച്ചു. എന്നാൽ തിരുവനന്തപുരം- നാഗർകോവിൽ റൂട്ടിൽ രണ്ടിടങ്ങളിൽ ട്രാക്ക് ഗതാഗത യോഗ്യമായിട്ടില്ല. അറ്റകുറ്റപ്പണിയും സുരക്ഷാപരിശോധനയും ഇലക്ട്രിക് പരിശോധനയും പൂർത്തിയാക്കാനുണ്ട്.
ഗതാഗതം തടസപ്പെട്ടതോടെ അനന്തപുരി എക്സ്പ്രസ്, ഗുരുവായൂർ- ചെന്നൈ എഗ്മൂർ എക്സ്പ്രസ്, തിരുവനന്തപുരം- തിരുച്ചിറപ്പിള്ളി ഇന്റർസിറ്റി തുടങ്ങിയ ട്രെയിനുകൾ തിരുനെൽവേലിയിലും ഏറനാട്, മലബാർ, പരശുറാം, ഐലണ്ട് തുടങ്ങിയ ട്രെയിനുകൾ തിരുവനന്തപുരത്തുനിന്നുമാണ് സർവീസ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |