അബുദാബി: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിലവിലുള്ള പ്രവേശനവിലക്ക് യു.എ.ഇ നീക്കി. യു.എ.ഇയിൽ അംഗീകാരമുള്ള കൊവിഡ് വാക്സിൻ രണ്ട് ഡോസ് എടുത്ത താമസ വിസക്കാർക്ക് നാളെ മുതൽ രാജ്യത്ത് പ്രവേശിക്കാം.
സന്ദർശക വിസക്കാർക്ക് പ്രവേശനമില്ല. രണ്ടാം ഡോസ് വാക്സിനെടുത്ത് ചുരുങ്ങിയത് 14 ദിവസമെങ്കിലും കഴിഞ്ഞവർക്കാണ് യാത്രാനുമതി. യാത്രയ്ക്ക് 72 മണിക്കൂർ മുമ്പെടുത്ത പി.സി.ആർ നെഗറ്റീവ് ഫലവും വാക്സിനേഷൻ സർട്ടിഫിക്കറ്റും ഹാജരാക്കണം.
പാകിസ്ഥാൻ,നേപ്പാൾ, നൈജീരിയ, ഉഗാണ്ട, ശ്രീലങ്ക എന്നീ രാജ്യങ്ങളിലുള്ളവർക്കും ഇളവുകൾ അനുവദിച്ചതായി യു.എ.ഇ ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. ഏപ്രിൽ 25 മുതൽ ഇന്ത്യയിൽ നിന്നുള്ളവർ നേരിട്ട് യു.എ.ഇയിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |