കൊച്ചി: തൃക്കാക്കര എം.എൽ.എ ഉമ തോമസിനെതിരെ ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് ഹർജി. ഭർത്താവും മുൻ എം.എൽ.എയുമായ പി.ടി തോമസിന് രണ്ട് ബാങ്കുകളിലുള്ള ബാദ്ധ്യതകളെക്കുറിച്ചും കൊച്ചി കോർപ്പറേഷനിലെ നികുതി കുടിശികയെക്കുറിച്ചുമുള്ള വിവരങ്ങൾ നാമനിർദ്ദേശ പത്രികയിൽ രേഖപ്പെടുത്തിയില്ലെന്നും മതത്തെ കൂട്ടുപിടിച്ച് വോട്ട് തേടിയെന്നും ആരോപിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന സി.പി. ദിലീപ് നായരാണ് കോടതിയെ സമീപിച്ചത്.
തിരഞ്ഞെടുപ്പ് റദ്ദാക്കി പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |