തിരുവനന്തപുരം: കേരള സർവകലാശാല ജൂൺ 15,16 തീയതികളിൽ ആരംഭിക്കുന്ന അവസാന സെമസ്റ്റർ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർവകലാശാല പരിധിക്കു പുറത്തുള്ള ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങളും, സർവകലാശാല പരിധിക്കുള്ളിൽ ഉപകേന്ദ്രങ്ങളും അനുവദിക്കും. താല്പര്യമുള്ള വിദ്യാർത്ഥിക്കൾക്ക് സൗകര്യപ്രദമായ കേന്ദ്രമോ/ഉപകേന്ദ്രമോ അനുവദിച്ചു കിട്ടുന്നതിന് സർവകലാശാല വെബ്സൈറ്റിൽ സ്വന്തം പ്രൊഫൈൽ വഴി ജൂൺ 6 വൈകുന്നേരം 5 മണി വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. നേരിട്ടോ,തപാൽ മുഖേനയോ സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ടൈംടേബിൾ പ്രസിദ്ധീകരിച്ചു
ജൂൺ 15,16 തീയതികളിൽ ആരംഭിക്കുന്ന അവസാന സെമസ്റ്റർ ബിരുദ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ആരോഗ്യശാസ്ത്ര സർവകലാശാല പരീക്ഷകൾ 14 മുതൽ
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല പരീക്ഷകൾ ജൂൺ 14 മുതൽ നടത്തും. 14 മുതൽ ആരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട് രണ്ട് കം റഗുലർ, സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു.
ഫൈനൽ ബി.ഡി.എസ് പാർട്ട് രണ്ട് കം ഡിഗ്രി റഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിളും പുനഃക്രമീകരിച്ചു. ജൂലായ് 12 മുതൽ ആരംഭിക്കുന്ന എം.ഡി.എസ് പാർട്ട് ഒന്ന് ഡിഗ്രി റഗുലർ / സപ്ലിമെന്ററി (2018 സ്കീം) പരീക്ഷയ്ക്ക് 11 മുതൽ 24 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ ഫൈനോടെ 28 വരെയും, 335 രൂപ സൂപ്പർ ഫൈനോടെ ജൂൺ 30 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. ജൂലായ് പന്ത്രണ്ട് മുതൽ ആരംഭിക്കുന്ന എം.ഡി.എസ് പാർട്ട് രണ്ട് ഡിഗ്രി റഗുലർ/സപ്ലിമെന്ററി (2018 ആൻഡ് 2016 സ്കീം) പരീക്ഷയ്ക്ക് 11 മുതൽ 24 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ ഫൈനോടെ 28 വരെയും, 335 രൂപ സൂപർഫൈനോടെ ജൂൺ 30 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. രണ്ടാം വർഷ എം.എസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ റീ ടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |