രണ്ടാം സെമസ്റ്റർ എം.സി.എ. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 7 കോളേജുകളിലെ എം.എസ് ഡബ്ല്യൂ. /എം.എ.എച്ച്.ആർ.എം കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ 26 ന് കാര്യവട്ടം ക്യാമ്പസിൽ നടത്തും. ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കും.
എം.ജി ക്യാറ്റ്; ഓൺലൈൻ രജിസ്ട്രേഷൻ ഇന്നുകൂടി
സർവകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററുകളിലും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും.എം.എ, എം.എസ്സി, എം.ടി.ടി.എം, എൽ എൽ.എം. എം.എഡ്, എം.പി.ഇ.എസ്, പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷ 17,18 തീയതികളിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. 10 മുതൽ ഹാൾടിക്കറ്റുകൾഡൗൺലോഡ് ചെയ്യാം.വിശദ വിവരങ്ങൾക്ക് https://cat.mgu.ac.in/ . പരീക്ഷാ ഫലംമൂന്നാം സെമസ്റ്റർ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ്(അപ്ലൈഡ് റഗുലർ നവംബർ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസടച്ച് 20 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള ഒന്നും രണ്ടും സെമസ്റ്റർ എം.എ ഇക്കണോമിക്സ് (2014, 2015 അഡ്മിഷനുകൾ മെഴ്സി ചാൻസ്, 2016, 2017, 2018 അഡ്മിഷനുകൾ സപ്ലിമെന്ററി മാർച്ച് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.മൂന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്സ്(2022 അഡ്മിഷൻ റഗുലർ 2021, 2020, 2019 അഡ്മിഷനുകൾ സപ്ലിമെന്ററി നവംബർ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.മൂന്നാം സെമസ്റ്റർ എം.എ തമിഴ് പി.ജി.സി.എസ്.എസ്(2022 അ്ഡ്മിഷൻ റഗുലർ 2021, 2020,2019 അഡ്മിഷനുകൾ സപ്ലിമെന്ററി നവംബർ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പ്രാക്ടിക്കൽനാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്സി ഇൻ ബേസിക് സയൻസ്-കെമിസ്ട്രി(2021 അഡ്മിഷൻ റഗുലർ 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും മാർച്ച് 2024) പരീക്ഷയുടെ കോംപ്ലിമെന്ററി ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷ ജൂൺ 6 മുതൽ നടക്കും.എട്ടാം സെമസ്റ്റർ ബി.എച്ച്.എം(2020 അഡ്മിഷൻ റഗുലർ ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ നാളെ മുതൽ പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ നടക്കും.
CMAT അഡ്മിറ്റ് കാർഡ്
കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് 2024നുള്ള അഡ്മിറ്റ് കാർഡ് പരീക്ഷയുടെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധപ്പെടുത്തി. പരീക്ഷയുടെ ഔദ്യോഗിക വെബ്സൈറ്റായ cmat.ntaonline.in -ൽനിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. മേയ് 15ന് രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതൽ 12 വരെയും രണ്ടാം ഷിഫ്റ്റ് ഉച്ച കഴിഞ്ഞ് 2.30 മുതൽ 5.30 വരെയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |