തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മാളവ്യ മിഷൻ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമും (എം.എം.ടി.സി) ദേവഗിരി സെന്റ് തോമസ് കോളേജും ലിറ്റ്ക്രിറ്റ് വല്ലത്ത് എഡ്യൂക്കേഷനും ചേർന്ന് മേയ് 12 മുതൽ 19 വരെ ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് അദ്ധ്യാപകർക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
ജവഹർ ലാൽ നെഹ്റു യൂണിവേഴ്സിറ്റി അദ്ധ്യാപകനായ ഡോ. സൗമൻ ചട്ടോപാദ്ധ്യായ് ഉദ്ഘാടനം ചെയ്യും. വാറങ്കൽ എൻ.ഐ.ടിയിലെ ഡോ.ടി. മാധവി, ഗവേഷകനായ ഡോ. അച്യുത് ശങ്കർ, അനന്ത് നാഷണൽ യൂണിവേഴ്സിറ്റി അദ്ധ്യാപകനായ ഡോ. അനുനയ ഛോബെ, ഒാക്സ്ഫോർഡ് സ്കോളറും എഴുത്തുകാരനും നെറ്റ്വർക്ക് ക്യാപിറ്റലിന്റെ സി.ഇ.ഒയുമായ ഉത്കർഷ് അമിതാഭ്, അസിം പ്രേംജി യൂണിവേഴ്സിറ്റിയിലെ ഡോ. ബി.എസ്. ഋഷികേശ്, ട്രിച്ചി എൻ.ഐ.ടിയിലെ ഡോ. വിനോദ് ബാലകൃഷ്ണൻ, അലയൻസ് യൂണിവേഴ്സിറ്റിയിലെ ഡോ. സായൻ ഡേ എന്നിവർ വിവിധ സെഷനുകളിൽ ചർച്ച നയിക്കും.
കേരള യൂണിവേഴ്സിറ്റി മുൻ പി.വി.സിയും യു.ജി.സി എച്ച്.ആർ.ഡി.സി മുൻ ഡയറക്ടറും ലിറ്റ് ക്രിറ്റിന്റെ ചീഫ് എഡിറ്ററുമായ ഡോ.പി.പി. അജയകുമാർ ചെയർമാനായ സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ:938783871, വെബ്സൈറ്റ്: www.vallath.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |