SignIn
Kerala Kaumudi Online
Saturday, 27 July 2024 5.10 AM IST

'വീട്ടിൽ സോളാർ വയ്ക്കുമ്പോൾ ഒരിക്കലും ഇങ്ങനെ ചെയ്യരുത്, കെ എസ് ഇ ബി കട്ടോണ്ടു പോകും'

s

തിരുവനന്തപുരം : കറണ്ട് ബില്ലിന്റെ പേരിൽ കെ.എസ്.ഇ.ബിയ്ക്കെതിരെ നിരവധി പരാതികൾ ഉയരുന്നത് പതിവാണ്. അത്തരമൊരു പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഡി.ജി.പി ആർ. ശ്രീലേഖ. വൈദ്യുതി ബില്ല് കുറയ്ക്കാൻ സോളാർ വച്ച തനിക്ക് ഇപ്പോൾ സോളാർ വയ്ക്കുന്നതിന് മുൻപുള്ള ബില്ലാണ് ലഭിക്കുന്നതെന്ന് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ശ്രീലേഖ പറയുന്നു. വീട്ടിൽ സോളാർ ഉപയോഗിക്കുന്നുണ്ടെന്നും ഓൺ ഗ്രിഡാക്കി ഉപയോഗിച്ചതോടെ സോളാർ വയ്ക്കും മുൻപുള്ള ബില്ലാണ് വന്നതെന്നും അവർ പറഞ്ഞു. വൈദ്യുതി ബില്ലടക്കം പങ്കുവച്ചാണ് ശ്രീലേഖയുടെ കുറിപ്പ്. സോളാർ വയ്ക്കുമ്പോൾ ഓൺഗ്രിഡ് ആക്കരുതെന്നും കെ.എസ്.ഇ.ബി കട്ടോണ്ടു പോകുമെന്നും ശ്രീലേഖ വ്യക്തമാക്കുന്നു. അതിനാൽ ബാറ്ററി വാങ്ങി ഓഫ് ഗ്രിഡാക്കി വയ്ക്കുന്നതാണ് നല്ലത്. അതാകുമ്പോൾ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ എന്നും അവർ കുറിച്ചു.

ശ്രീലേഖയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

വീട്ടിൽ സോളാർ വെക്കുമ്പോൾ ON GRID ആക്കല്ലേ.. KSEB കട്ടോണ്ട് പോകും!

രണ്ടു വർഷം മുമ്പ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ്‌ ബില്ല് കണ്ടിട്ടാണ് സോളാർ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം on grid ആയി ചെയ്തു. പിന്നീട് bill മാസം തോറുമായെങ്കിലും പഴയ ₹20,000 ന് പകരം 700, 800 ആയപ്പോൾ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ bill ₹10,030.!?!?!

അതായത് solar വെക്കുന്നതിനു മുൻപത്തെക്കാൾ കൂടുതൽ! വൈദ്യുതി ഉപയോഗം ഒട്ടും കൂടിയിട്ടില്ല. അവരുടെ ബില്ല് കണ്ടാൽ ഒന്നും മനസ്സിലാവില്ല. എന്തെക്കെയോ മെഷീൻ വെച്ച് എന്തെക്കെയോ കണക്കുകൾ. മുൻപൊരു പരാതി നൽകിയിരുന്നു. അപ്പോൾ കുറെ technical പദങ്ങൾ കൊണ്ടൊരു മറുപടിയല്ലാതെ ഒന്നും സംഭവിച്ചില്ല.

പിന്നെ സ്വയം ചിന്തിച്ചു മനസ്സിലാക്കി.

മറ്റു സംസ്ഥാനങ്ങളെക്കാൾ ഇരട്ടി യൂണിറ്റിന് ചാർജ് ചെയ്യുന്ന KSEB, മീറ്ററിൽ സമയനുസ്സരിച്ചു എന്തെക്കെയോ സെറ്റ് ചെയ്തിട്ടുണ്ട്. കാലത്തെ വൈദ്യുതിക്ക് ഒരു തുക, ഉച്ചക്കുള്ള ഉപയോഗത്തിന് വേറൊരു തുക, രാത്രി ഉപയോഗിക്കുന്നതിനു മറ്റൊരു തുക. എന്നാൽ നമ്മൾ ഉൽപാദിപ്പിക്കുന്ന സോളാറിനു അവർ തരുന്ന വിലയുടെ പകുതിയിൽ താഴെ!

എന്റെ 5 KW സോളാർ മാസം 500 മുതൽ 600 unit വരെ KSEB ക്ക് കൊടുക്കുന്നു. എന്നാലത് 200, 300 unit ആയി മാത്രമേ അവർ കണക്കാക്കൂ.. അവർക്കതിന്റെ വില അത്രയല്ലേ ഉള്ളൂ?

അനധികൃത പവർ കട്ട്‌ സമയത്തും, ലൈൻ പണി എന്ന് പറഞ്ഞു ദിവസം 3,4 മണിക്കൂർ കറന്റ്‌ ഇല്ലാത്ത സമയവും നമ്മൾ സോളാറിലൂടെ കറന്റ്‌ ഉണ്ടാക്കി അവർക്ക് കൊടുത്തോണ്ടിരിക്കും. നമുക്കൊരു ഗുണവുമില്ല താനും.

അത് കൊണ്ട്, സോളാർ വെക്കുമ്പോൾ ബാറ്ററി വാങ്ങി off grid വെക്കുന്നതാണ് നല്ലത്. അതാവുമ്പോൾ നമ്മുടെ കറന്റ്‌ നമുക്ക് തന്നെ കിട്ടുമല്ലോ!

ഇതിവിടെ എഴുതിയത് കൊണ്ട് പൊതുജനങ്ങൾക്കെങ്കിലും ഗുണമുണ്ടാവട്ടെ!

കാട്ടുകള്ളന്മാരായ KSEB എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല!

കഴിഞ്ഞ മാസത്തെ bill താഴെയുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായാൽ പറയണേ?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOLAR, KSEB, R SREELEKHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.