തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മധു മുല്ലശ്ശേരിക്കെതിരെ ആഞ്ഞടിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണമാണ് മധുവെന്ന് വി ജോയ് വിമർശിച്ചു. സെക്രട്ടറിയായപ്പോൾ ഒരു പെട്ടി നിറയെ വസ്ത്രങ്ങളും വിദേശ സ്‌പ്രേയും 50000 രൂപയുമായി മധു മുല്ലശ്ശേരി തന്നെ കാണാൻ വന്നിരുന്നു. പെട്ടിയെടുത്ത് ഇറങ്ങി പോകാൻ താൻ ആവശ്യപ്പെട്ടെന്നും ജോയ് ആരോപിക്കുന്നു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു വി ജോയിയുടെ പരാമർശം.
മധു മുല്ലശ്ശേരി ബിജെപിയോട് അടുത്തതും ആറ്റിങ്ങൽ മണ്ഡലത്തിലെ ബിജെപി വളർച്ചയും ഒന്നും തിരിച്ചറിയാൻ കഴിയാതെ പോയി എന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. മധു മുല്ലശ്ശേരി ബിജെപിയോട് അടുത്തിട്ടും അറിഞ്ഞവർ പാർട്ടി നേതൃത്വത്തെ അറിയിച്ചില്ലെന്നും വിമർശനമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |