വർക്കല: 74-ാമത് നാരായണഗുരുകുല കൺവെൻഷന് വർക്കല നാരായണ ഗുരുകുലത്തിൽ ഇന്ന് തുടക്കമാകും. രാവിലെ 9ന് ഡോ. പീറ്റർ ഒപ്പൻഹൈമർ ഗുരുനാരായണഗിരിയിലെ ബ്രഹ്മവിദ്യാ മന്ദിരാങ്കണത്തിൽ പതാക ഉയർത്തും. 10ന് ആകാശവാണി, ദൂരദർശൻ ട്രെയിനിംഗ് സെന്റർ മുൻ ഡയറക്ടർ എസ്.രാധാകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. നാരായണഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനിനാരായണപ്രസാദ് അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി വ്യാസപ്രസാദ് എന്നിവർ പ്രഭാഷണം നടത്തും. ഗുരു നിത്യചൈതന്യയതിയുടെ ഇൻഡെലിബിൾ ഇംപ്രെഷൻസ് എന്ന പുസ്തകം പ്രകാശനം ചെയ്യും. 11ന് നാരായണ ഗുരുദർശനം എന്ന വിഷയത്തിൽ സെമിനാർ നടക്കും. ബ്രഹ്മചാരി ബിജോയിസ് മോഡറേറ്ററാവും. ദിലീപ്.പി.ഐ, അജയൻ.ജെ, ഡോ.വി.കെ.സന്തോഷ് എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്ക് 2.30ന് അടൂരിൽ നിത്യസ്‌മൃതിയുടെ ഭാഗമായി ചിത്രകലാ ക്യാമ്പിൽ പങ്കെടുത്ത 30 പേരുടെ സൃഷ്ടികളുടെ പ്രദർശനം - മൂല്യങ്ങളുടെ സംഘനൃത്തം ഗുരുമുനി നാരായണപ്രസാദ് ഉദ്ഘാടനം ചെയ്യും. 3.30ന് ഗ്രൂപ്പ് ചർച്ച, വൈകിട്ട് 4.30ന് നടക്കുന്ന സമാപന ചർച്ചയിൽ ഡോ.റാണി ജയചന്ദ്രൻ അവലോകന പ്രസംഗം നടത്തും. നാരായണഗുരുകുലത്തിലെ ഗൃഹസ്ഥശിഷ്യരുടെ വിശാലകൂട്ടായ്മയായ പീതാംബര സൗഹൃദത്തിലെ അംഗങ്ങളും ഒത്തുചേരും. 29 വരെ നടക്കുന്ന കൺവെൻഷനിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും.
ശിവഗിരിയിൽ കഥാപ്രസംഗ ശതാബ്ദി സമ്മേളനം 27ന്
ശിവഗിരി: ശിവഗിരിയിൽ തീർത്ഥാടനകാല പരിപാടികളിലെ പ്രധാന ഇനമായി 27ന് കഥാപ്രസംഗശതാബ്ദി സമ്മേളനം നടത്തും. പ്രൊഫ. വി. ഹർഷകുമാറിന്റെ അദ്ധ്യക്ഷതയിൽ മുൻമന്ത്രി മുല്ലക്കര രത്നാകരൻ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രൊഫ. വസന്തകുമാർ സാംബശിവൻ മുഖ്യപ്രഭാഷണം നടത്തും. അയിലം ഉണ്ണികൃഷ്ണൻ ചിറക്കര സലിംകുമാർ, കോട്ടയം പ്രസന്നകുമാർ, ആലപ്പി രമണൻ, സീന പള്ളിക്കര, തെക്കുഭാഗം വിശ്വംഭരൻ, കായംകുളം വിമല തുടങ്ങിയവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |