
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ആര് കുറ്റം ചെയ്താലും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. തന്ത്രി ഉൾപ്പെടെയുള്ളവരെ പ്രതികളാക്കിയതിൽ കൃത്യമായ വിശദീകരണം നൽകാൻ അന്വേഷണ സംഘത്തിന് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
മന്ത്രിയെ അറസ്റ്റ് ചെയ്താലും തന്ത്രിയെ അറസ്റ്റ് ചെയ്താലും പങ്കാളിത്തം എന്താണെന്ന് പറയണം. മുൻ ദേവസ്വം പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തപ്പോൾ അത് പറഞ്ഞിട്ടുണ്ട്. നാളെ മുൻ മന്ത്രിയെ അറസ്റ്റ് ചെയ്താലും എന്തിനാണെന്ന് വ്യക്തമാക്കണം.
കൊച്ചി മേയർ തിരഞ്ഞെടുപ്പിൽ ലത്തീൻ സഭ ഇടപെട്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. കെ.പി.സി.സി കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് മേയറെ കണ്ടെത്തിയത്. ഇത്തരം വിഷയങ്ങളിൽ സമുദായങ്ങളെ അനാവശ്യമായി വലിച്ചിഴയ്‌ക്കരുതെന്നും സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |