കൊച്ചി: ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത കേസിൽ രണ്ടാംപ്രതിയായ റാപ്പ് ഗായകൻ വേടന്റെ (ഹിരൺദാസ് മുരളി) കൈയിൽ നിന്ന് കസ്റ്റഡിയിലെടുത്ത സ്വർണമാലയും മൊബൈൽ ഫോണും പൊലീസ് തിരികെനൽകി. ഹിൽപാലസ് സ്റ്റേഷനിൽ നിന്ന് ഇന്നലെ വേടന്റെ മാനേജർ ഇവ ഏറ്റുവാങ്ങി. സ്ഥലത്ത് ഇല്ലാത്തതിനാൽ മാനേജരുടെ കൈവശം ഏൽപ്പിക്കണമെന്ന് വേടൻ അധികാരപ്പെടുത്തിയ കത്തുമായാണ് ഇദ്ദേഹം എത്തിയത്. പൊലീസ് വേടനുമായി ഫോണിൽ സംസാരിച്ചശേഷം നിയമപരമായി കൈമാറുകയായിരുന്നു.
പിടിച്ചെടുത്ത ഫോണുകളിൽ നിന്ന് ലഹരിയിടപാട് സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഒന്നാംപ്രതിയായ തിരുവനന്തപുരം സ്വദേശിയടക്കമുള്ള എട്ടുപേർ മൊബൈൽഫോണുകൾ വെള്ളിയാഴ്ച ഏറ്റുവാങ്ങിയിരുന്നു.
ഏപ്രിൽ 27ന് രാവിലെ 11ന് തൃപ്പൂണിത്തുറ എരൂർ കണിയാമ്പുഴ റോഡിലെ സ്വാസ് ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് ആറുഗ്രാം കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തിൽ തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശിയായ വേടനെയും മ്യൂസിക് ബാൻഡിലെ അംഗങ്ങളായ എട്ടുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |