തിരുവനന്തപുരം: നാട് കൊവിഡിനെതിരെ പൊരുതുന്ന ഈ വേളയിൽ വനിതകളുടെ കരുതലിനായി വനിതാശിശുവികസന വകുപ്പ് എപ്പോഴും കൂടെയുണ്ടെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. ഇന്ന് (മേയ് 28) വനിതാ ആരോഗ്യ പ്രവർത്തന ദിനം ആചരിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ആരോഗ്യ പ്രവർത്തകരിൽ വലിയൊരു ശതമാനം സ്ത്രീകളാണ്. കൊവിഡ് പോരാട്ടത്തിൽ അവരുടെ സേവനം വിസ്മരിക്കാനാകില്ല. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ആശാപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, പാലിയേറ്റീവ് കെയർ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി ലക്ഷക്കണക്കിനുപേരാണ് നാടിന്റെ രക്ഷയ്ക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത്.
കൊവിഡ് വ്യാപനം കാരണം പല സ്ത്രീകളും സ്ത്രീ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സതേടാൻ വൈമുഖ്യം കാണിക്കാറുണ്ട്. ഇത് ആരോഗ്യത്തെ വല്ലാതെ ബാധിക്കും. പോഷകാഹാരവും മാനസികാരോഗ്യവും ഏറെ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |