ചേർത്തല: തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിയ സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ അറിയപ്പെടാത്തതും സ്വാധീനമില്ലാത്തതും അപ്രസക്തനുമായ ആളെ കെ.പി.സി.സി പ്രസിഡന്റാക്കിയത് കേരളത്തിലെ കോൺഗ്രസിന് ഗുണം ചെയ്യുമോയെന്ന് കണ്ടറിയണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
പാർട്ടിക്ക് മികച്ച നേട്ടങ്ങൾ നൽകിയ കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയത് കോൺഗ്രസിന്റെ സർവനാശത്തിനാണ്. ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ നടത്തിയപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഓപ്പറേഷൻ സുധാകർ നടപ്പാക്കാനുള്ള തിരക്കിലായിരുന്നു.സുധാകരൻ കരുത്തനും
ഓപ്പറേഷൻ
സിന്ദൂർ അഭിമാനം
ഓപ്പറേഷൻ സിന്ദൂർ ഇന്ത്യക്കാർക്ക് അഭിമാനമാണ്.സൈന്യം പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ നിലം പരിശാക്കി.സൈന്യത്തെ അഭിനന്ദിക്കാം.നമ്മൾ ഇനിയും സൂക്ഷിക്കണം.തിരിച്ചടി ഇനിയും കൊടുക്കേണ്ടി വന്നാൽ ഇന്ത്യക്കാർ എല്ലാപിന്തുണയും നൽകണം. സൈന്യത്തിന്ന് എല്ലാ ആത്മബലവും നൽകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |