കളമശേരി: പ്രൊഫ. വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ആദ്യത്തെ വൈഷ്ണവം സാഹിത്യ പുരസ്കാരം ഡോ. എം. ലീലാവതിക്ക് തൃക്കാക്കര പൈപ്പ് ലൈൻ റോഡിലെ വസതിയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. 1,11,111 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. കവിയുടെ എൺപത്തിമൂന്നാം ജന്മദിനമായിരുന്നു ഇന്നലെ. കവിയുടെ മകൾ പ്രൊഫ. അദിതി പ്രശസ്തി പത്രം വായിച്ചു.
ജ്ഞാനപീഠം ഉൾപ്പെടെയുള്ള അവാർഡുകൾ ലഭിക്കാൻ യോഗ്യനായ കവിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരിയെന്ന് ലീലാവതി പറഞ്ഞു. പ്രഭാവർമ്മ, ശ്രീവത്സൻ നമ്പൂതിരി, ആർ. അജിത്കുമാർ, കെ. രാമൻ പിള്ള, പ്രൊഫ. അദിതി, വെൺമണി രാധാകൃഷ്ണൻ നമ്പൂതിരി, ഡോ. അജയകുമാർ, ഇന്ദിര തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |