
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് വി വി രാജേഷിന്റെ പേര് പ്രഖ്യാപിച്ച് ബിജെപി. ആശാനാഥ് ആണ് ഡെപ്യൂട്ടി മേയർ. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന ഓഫീസിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ആർ ശ്രീലേഖ, അഡ്വ. എസ് സുരേഷ്, കരമന ജയൻ ഉൾപ്പെടെയുള്ള നേതാക്കൾ വേദിയിലുണ്ടായിരുന്നു.
ശ്രീലേഖ മേയറാകുമെന്നായിരുന്നു ഇന്ന് രാവിലെ വരെ പുറത്തുവന്നിരുന്ന സൂചനകൾ. എന്നാൽ, ആർഎസ്‌എസിന്റെ ഇടപെടലുണ്ടായതോടെയാണ് വി വി രാജേഷിന്റെ പേര് പരിഗണനയിലേക്കെത്തിയതെന്നാണ് വിവരം. തുടർന്ന് കേന്ദ്ര നേതൃത്വം രാജേഷിന്റെ പേര് മുന്നോട്ടുവയ്‌ക്കുകയായിരുന്നു.
ആർ ശ്രീലേഖയെ മേയറാക്കുന്നതിൽ എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ ഒരു വിഭാഗം സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതിയും നൽകി. സംഘടന ജനറൽ സെക്രട്ടറി എസ് സുരേഷും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും ശ്രീലേഖയെ വീട്ടിലെത്തി അടിയന്തരമായി സന്ദർശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |