
തൃശൂർ: അന്തിക്കാട് പുത്തൻപീടികയിൽ മുറ്റിച്ചൂർ റോഡിന് സമീപം ബുള്ളറ്റ് ബൈക്ക് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ക്രിസ്‌മസ് തലേന്ന് രാത്രി 12.30ഓടെയായിരുന്നു സംഭവം. അന്തിക്കാട് സ്വദേശി ചിരിയങ്കണ്ടത്ത് റിറ്റ്‌സ് (32) ആണ് മരിച്ചത്. അന്തിക്കാട് അഞ്ചാം വാർഡ് സിപിഐ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയാണ് റിറ്റ്‌സ്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
അറയ്‌ക്ക വീട്ടിൽ സഫീർ (16), അന്തിക്കാട് സ്വദേശി മടയങ്ങാട്ടിൽ സ്വാലിഹ് (17) എന്നിവർക്കാണ് പരിക്കേറ്റത്. പെരിങ്ങോട്ടുകരയിലുള്ള ആംബുലൻസ് ജീവനക്കാരാണ് പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും റിറ്റ്‌സ് മരിച്ചിരുന്നു. ബൈക്ക് മതിലിൽ ഇടിച്ചാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |