
പാലക്കാട്: പൊട്ടിവീണ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പാലക്കാട് തൃത്താല കപ്പൂരിലാണ് സംഭവം. ചാത്തൻപൊന്നത്ത് പറമ്പിൽ ചന്ദ്രനാണ് (50) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് അപകടം നടന്നത്. മീൻ പിടിക്കാൻ പോയപ്പോഴാണ് പൊട്ടിവീണ വെെദ്യുതി ലെെനിൽ തട്ടി ഷോക്കേറ്റത്. ഉടൻ തന്നെ ചന്ദ്രനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |