കോലഞ്ചേരി: രാജ്യം രാഷ്ട്രീയമായ വലിയ പ്രതിസന്ധികൾ നേരിടവേ, ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യയ്ക്ക് ശരിയായ പാതയൊരുക്കാൻ കേരളത്തിന് കഴിയണമെന്ന് സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
യു.ഡി.എഫ് ഡൽഹി, ജാർഖണ്ഡ് മുഖ്യമന്ത്റിമാരെ അറസ്റ്റ് ചെയ്ത പോലെ പിണറായി വിജയനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന പ്രചാരണം ഉയർത്തുകയാണ്. ഇന്ത്യ മുന്നണിയിലുള്ള യു.ഡി.എഫിന്റെ ഈ നയം ഏറെ ഞെട്ടിക്കുന്നതാണെന്ന് യെച്ചൂരി പറഞ്ഞു.
സംഘപരിവാറിന് വേണ്ടി
രാഹുൽസംസാരിക്കരുത്:
മന്ത്രി ബാലഗോപാൽ
തിരുവനന്തപുരം:സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ മൗത്ത് പീസായി രാഹുൽ ഗാന്ധി മാറരുതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. പിണറായി വിജയനെ എന്തുകൊണ്ട് ഇ.ഡി.അറസ്റ്റ് ചെയ്യുന്നില്ലെന്ന രാഹുൽഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കേന്ദ്രഏജൻസികൾ കാട്ടിക്കൂട്ടുന്ന പൊറാട്ട് നാടകങ്ങൾ കേരളം ഏറെ കണ്ടതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് സ്വർണ്ണക്കടത്തായിരുന്നു വിഷയം.സംസ്ഥാനത്തെ സി.പി.എം.നേതാക്കൾക്കെതിരെ ഒരു തെളിവും കണ്ടെത്താൻ അവർക്കായില്ല. ഇപ്പോൾ വേറെ വിഷയങ്ങളുമായി അന്വേഷണ നാടകങ്ങൾ കളിക്കുകയാണ്.ബി.ജെ.പി.ക്കെതിരെ ഒരക്ഷരം പോലും മിണ്ടാത്ത കേരളത്തിലെ യു.ഡി.എഫ്. നേതാക്കൾ എഴുതിക്കൊടുക്കുന്നത് അതേപോലെ വായിക്കുന്നത് രാഹുൽ ഗാന്ധിക്ക് ചേർന്നതല്ല. അദ്ദേഹം കെ.എസ്.യു. നേതാവിന്റെ നിലയിലേക്ക് അധ:പതിച്ചിരിക്കുകയാണെന്നും ബാലഗോപാൽ പറഞ്ഞു.
പിണറായിക്കെതിരായ
രാഹുലിന്റെ പരാമർശം
തിരുത്തണം: കാരാട്ട്
പാലക്കാട്: ബി.ജെ.പിയുടെ പ്രതിപക്ഷ വേട്ടയാടലിന് പിന്തുണ നൽകുന്ന പരാമർശമാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കഴിഞ്ഞ ദിവസം രാഹുൽഗാന്ധി നടത്തിയതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമായ പരാമർശം തിരുത്താൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രഥമാദ്ധ്യാപകരുടെ
സ്ഥാനക്കയറ്റം:
പരിഗണനാ പട്ടിക
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്രഥമാദ്ധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റത്തിനായി ഹൈസ്കൂൾ അദ്ധ്യാപകരുടെ പരിഗണനാ പട്ടിക പുറത്തിറങ്ങി. 94 പേരാണ് പട്ടികയിലുള്ളത്. സ്ഥാനക്കയറ്റത്തിന് അർഹരായവർ നിർബന്ധമായും സ്ഥലംമാറ്റത്തിന് അപേക്ഷ സമർപ്പിക്കണം. സ്ഥലംമാറ്റ അപേക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമേ നിലവിലെ സ്കൂൾ അധികാരി വിടുതൽ നൽകാൻ പാടുള്ളൂവെന്ന് ഉത്തരവിൽ പറയുന്നു. താത്കാലിക ഒഴിവുകളിലേക്കാണ് സ്ഥാനക്കയറ്റം. സ്ഥിരം ഒഴിവിലേക്ക് ഓൺലൈൻ സ്ഥലംമാറ്റ ലിസ്റ്റിൽ ഉൾപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |