തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് രണ്ട് മുതൽ എട്ട് വരെ തിരുവനന്തപുരം,തൃശൂർ മൃഗശാലകളിൽ സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും .മ്യൂസിയം മൃഗശാലാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വാരാഘോഷത്തിന്റെ ഉദ്ഘാടനം 2ന് രാവിലെ 11ന് മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മൃഗശാലയെ സംബന്ധിച്ചുള്ള കോഫി ടേബിൾ ബുക്കിന്റെ പ്രകാശനം,വിസ്ഡം സ്ട്രീറ്റിലെ പ്രദർശന ഉദ്ഘാടനം തുടങ്ങിയവയും മന്ത്രി നിർവഹിക്കും. വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |