
തൃശൂർ: വടക്കുംനാഥന്റെ മണ്ണിൽ കൗമാരകലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിച്ചു. നൂറു വാദ്യകലാകാരൻമാർ അണിനിരന്ന പാണ്ടിമേളവും കലാമണ്ഡലത്തിലെ വിദ്യാർത്ഥികളുടെ സ്വാഗത നൃത്തവും കണ്ണിനും മനസിനും ആനന്ദമഴയായി. ഇന്ന് ഭരതനാട്യം, തിരുവാതിര, നാടോടി നൃത്തം, ഒപ്പന, മിമിക്രി, നാടകം അടക്കമുളള ജനപ്രിയ ഇനങ്ങളുണ്ടാകും. 25 വേദികളിലായി 249 ഇനങ്ങളിൽ 12,000ലേറെ വിദ്യാർത്ഥികളാണ് മത്സരിക്കുന്നത്. സമാപനസമ്മേളനം 18ന് വൈകിട്ട് നടക്കും. നടൻ മോഹൻലാൽ മുഖ്യാതിഥിയാവും.
ആദ്യദിനം കണ്ണൂരും കോഴിക്കോടും 155 പോയിന്റുകളുമായി ഒപ്പത്തിനൊപ്പമാണ്. 151 പോയന്റുമായി തൃശൂരാണ് രണ്ടാം സ്ഥാനത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |