SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.11 PM IST

ബഡ്‌സ് സംസ്ഥാനതല കലോത്സവത്തിന് തുടക്കം

Increase Font Size Decrease Font Size Print Page
kalolsavam

തൃശൂർ: ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും ആവശ്യങ്ങൾ പരിഗണിക്കാനും അതിനായി പ്രത്യേക നയം കൊണ്ടുവരാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. തൃശൂർ വെള്ളാനിക്കര കാർഷിക സർവകലാശാല ക്യാമ്പസിൽ കുടുംബശ്രീ ഏഴാമത് ബഡ്‌സ് സംസ്ഥാന കലോത്സവം 'തില്ലാന 2026" ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിഭിന്നമായ ശേഷിയുള്ളവരും വൈവിദ്ധ്യമാർന്ന തലങ്ങളിലേക്ക് തങ്ങളുടെ സർഗശേഷിയെത്തിക്കാൻ കഴിവുള്ളവരുമാണ് ഭിന്നശേഷിക്കാരെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, സി.ഡി.എസ് അദ്ധ്യക്ഷ അജിത സുനിൽ കുമാർ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അരുൺ പി.രാജൻ, കെ.രാധാകൃഷ്ണൻ, എ.എം.ശ്രീജിത്ത്, അഭിജിത്ത് കെ.ദീപക്ക്, കെകെ.പ്രസാദ് എന്നിവർ സംസാരിച്ചു.

TAGS: KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY