SignIn
Kerala Kaumudi Online
Wednesday, 25 February 2026 3.24 PM IST

'നവാസ് സമ്പാദിച്ച അഞ്ചുകോടി രൂപയുടെ സ്വത്ത് രഹ്‌നയ്ക്കുണ്ട്, അവർ ആരെയും ആശ്രയിക്കാൻ ആഗ്രഹിക്കുന്നില്ല'

Increase Font Size Decrease Font Size Print Page
kalabhavan-navas

മലയാള സിനിമാപ്രേക്ഷർക്ക് ഒരിക്കലും മറക്കാനാകാത്ത വിയോഗമാണ് നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റേത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സഹോദരനും നടനുമായ നിയാസ് ബക്കർ ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. നവാസിന്റെ ഭാര്യ രഹ്‌നയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും നിയാസ് പറഞ്ഞു. താനും നവാസും തമ്മിൽ സഹോദരങ്ങൾ എന്നതിനെക്കാൾ വലിയ സുഹൃത്ത് ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നിയാസ് ബക്കർ ഇക്കാര്യങ്ങൾ പറഞ്ഞത്.

'ഞങ്ങൾ തമ്മിൽ സഹോദരൻമാരെന്ന തരത്തിലുള്ള ബന്ധമല്ലായിരുന്നു. സഹോദരൻമാരെന്ന നിലയിൽ ഞങ്ങൾ തമ്മിൽ ചെറുപ്പത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. അന്നൊക്കെ ഞങ്ങളൊരുമിച്ച് ഒരുപാട് വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. അതിനുശേഷമാണ് നവാസ് കലാഭവനിലേക്ക് പോകുന്നത്. ഞാൻ നാടകങ്ങളിലും സജീവമാകാൻ തുടങ്ങി. ഞങ്ങൾ തമ്മിൽ സുഹൃത്ത് ബന്ധമായിരുന്നു കൂടുതലുണ്ടായിരുന്നത്. നവാസിന്റെ നഷ്ടം എപ്പോഴും വേദനയാണ്. പക്ഷെ ഞാൻ പെട്ടെന്ന് അതിജീവിച്ചു. അവന്റെ വിയോഗത്തിനുശേഷം മറിമായത്തിലെ സെ​റ്റിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. അവിടെയുള്ളവർ നിർബന്ധിച്ചാണ് ഞാൻ സെ​റ്റിലേക്ക് പോയത്.

അവന്റെ ഭാര്യ രഹ്ന ആ മരണം അംഗീകരിക്കാൻ ഇനിയും സമയമെടുക്കും. അവരുടെ മാനസികാവസ്ഥ എങ്ങനെയാണെന്ന് പറയാൻ കഴിയില്ല. എല്ലാവർക്കും അവരവരുടേതായ ഉത്തരവാദിത്തമുണ്ട്. ഒരാൾ മരിച്ചെന്നുപറഞ്ഞ് ഉത്തരവാദിത്തം നമ്മളിലേക്ക് വരും എന്നില്ല. അയാൾ ജീവിച്ചിരിക്കുമ്പോഴും നമുക്ക് ചെയ്തുകൊടുക്കാൻ കഴിയുന്നതെല്ലാം ചെയ്യാം. രഹ്നയെ സംബന്ധിച്ചടത്തോളം അതവർ ആഗ്രഹിക്കുന്നില്ല. കാരണം നവാസിന്റെ ഒരു താൽപര്യം അതാണ്. നവാസ് അധ്വാനിച്ചുവച്ചതുണ്ട്. അതുകൊണ്ട് ജീവിക്കുകയെന്നാണ്. ആരെയും ആശ്രയിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ പ​റ്റാത്തതിൽ വേദനയുണ്ട്. എന്നാൽ അതിനേക്കാൾ സന്തോഷിക്കുന്നുണ്ട്. കാരണം അങ്ങനെ പറയാൻ അവർ പ്രാപ്തരായല്ലോ. അതിന് ഞാൻ നവാസിന് ബിഗ് സല്യൂട്ട് കൊടുക്കുകയാണ്. അവന് അഞ്ച് കോടി രൂപയുടെ സ്വത്തുക്കളുണ്ട്. അവർക്ക് ജീവിക്കാൻ സാധിക്കും'- നിയാസ് ബക്കർ പറഞ്ഞു.

TAGS: NIYAS BAKKAR, KALABHAVAN NAVAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.