
തൃശൂർ: 64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കിരീടം കണ്ണൂർ സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്മാരായ തൃശൂർ രണ്ടാം സ്ഥാനത്തായി. കഴിഞ്ഞവർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കപ്പ് തിരിച്ചുപിടിച്ചിരിക്കുകയാണ് കണ്ണൂർ. തുടക്കം മുതൽ തന്നെ മത്സരങ്ങളിൽ ലീഡ് പുലർത്തിയ കണ്ണൂർ കിരീടം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിലായി നടന്ന മത്സരങ്ങളുടെ ഫലങ്ങളും അപ്പീൽ ഫലങ്ങളും പുറത്തു വന്നതോടെയാണ് കണ്ണൂർ സ്വർണം കിരീടം നേടിയതായി ഉറപ്പിച്ചത്.
1028 പോയിന്റുകളുമായാണ് കണ്ണൂർ ഒന്നാം സ്ഥാനത്ത് എത്തിയത്. 1023 പോയിന്റുകളുമായി തൃശൂർ രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനത്ത് എത്തിയ കോഴിക്കോട് 1017 പോയിന്റുകൾ നേടി. 1013 പോയിന്റുകളുമായി പാലക്കാടാണ് നാലാം സ്ഥാനം നേടിയത്. സ്‌കൂളുകളിൽ ആലത്തൂർ ഗുരുകുലം ഹയർസെക്കന്ററി സ്‌കൂൾ ഒന്നാമതെത്തി. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ മുഖ്യാതിഥിയായെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |