SignIn
Kerala Kaumudi Online
Wednesday, 04 March 2026 6.50 PM IST

'ഒറ്റയ്ക്ക്  ജീവിച്ചുമടുത്തു, ഒരു  കൂട്ട്  വേണമെന്ന്  ആഗ്രഹിക്കുന്നു'; രേണു സുധിക്ക് കല്യാണം കഴിക്കണം

Increase Font Size Decrease Font Size Print Page
renu-sudhi

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ മീഡിയ താരമായ രേണു സുധി. കൊല്ലം സുധിയുടെ മരണത്തിനുശേഷം കലാരംഗത്ത് സജീവമായ രേണുവിന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. പിന്നീട് മലയാളികൾ കണ്ടത് രേണു സുധിയുടെ അമ്പരപ്പിക്കുന്ന വളർച്ചയായിരുന്നു. ആൽബങ്ങളിലും ഷോര്ട്ട് ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്. ഇതിനിടെ റിയാലിറ്റി ഷോയായ ബിഗ് ബോസിലും രേണു എത്തിയിരുന്നു. ബിഗ് ബോസിൽ മുപ്പത്തിയഞ്ച് ദിവസം പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോകുകയായിരുന്നു.

ഇപ്പോഴിതാ താൻ വീണ്ടും വിവാഹിതയാകാൻ തയ്യാറാണെന്ന് പറയുകയാണ് രേണു. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് രേണു ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഒറ്റയ്ക്ക് ജീവിച്ചുമടുത്തു. എന്നെ മനസിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്‌നേഹിക്കുന്ന ഒരാളെ വേണമെന്ന് തോന്നിത്തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു'- രേണു സുധി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

story

ആഗ്രഹിക്കുന്നതുപോലെ ഒരാൾ വന്നാൽ ഇനിയൊരു വിവാഹം സംഭവിച്ചേക്കുമെന്ന് മുൻപും രേണു പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞാൽ ഇപ്പോഴത്തെ വീട്ടിലേക്ക് പോവില്ലെന്നും അന്ന് രേണു വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ തനിക്ക് വരുന്ന വിവാഹാലോചനകളെക്കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞ് നിരവധി പ്രൊപ്പോസലുകൾ വരുന്നതായി അവർ പറയുന്നു. കുഞ്ഞിനെയും കിച്ചുവിനെയും പൊന്നുപോലെ നോക്കിക്കൊള്ളാം എന്നു പറഞ്ഞാണ് പ്രൊപ്പോസൽ വരുന്നതെന്നും രേണു കൂട്ടിച്ചേർത്തു.

'ഡിവോഴ്സായ ആളുകളും വരുന്നുണ്ട്. ഒരിക്കൽ ഒരു ബിസിനസ് മാൻ എനിക്ക് മെസേജ് അയച്ചു. ഞാൻ ആളോട് ചോദിച്ചു. സോഷ്യൽ മീഡിയയിലെ പ്രശ്നങ്ങളൊന്നും ചേട്ടനെ ബാധിക്കില്ലേയെന്ന്. എന്തിന് ഞാൻ അത് ശ്രദ്ധിക്കണം. എനിക്ക് പണമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. നീ സമ്മതിക്കുകയാണെങ്കിൽ ഞാൻ കെട്ടും എന്നു പറഞ്ഞു. അയാൾക്കൊരു മകളും ഉണ്ടെന്ന് തോന്നുന്നു. ഞാൻ പറ‍ഞ്ഞു. എന്റെ പൊന്നു ചേട്ടാ വിട്ടേക്ക് എന്ന്. വീട്ടുകാരെ ആലോചനയെന്ന നിലയ്ക്ക് വിടാം എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു.'- രേണു സുധി പറഞ്ഞിരുന്നു.

TAGS: MARRIAGE, RENUSUDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.