
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. ആദ്യഘട്ടത്തിൽ 67 അംഗ സ്ഥാനാർത്ഥി പട്ടികയിൽ പ്രമുഖരെ അടക്കം ഉൾപ്പെടുത്തിയാണ് ബിജെപിയുടെ പ്രഖ്യാപനം. ശാസ്തമംഗലത്ത് മുൻ ഡിജിപി ആർ ശ്രീലേഖ മത്സരിക്കും. കഴക്കൂട്ടത്ത് അനിൽ കഴക്കൂട്ടം, പാളയത്ത് പത്മിനി തോമസ്, കരമന അജിത് എന്നിവരടക്കം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മുൻ പൂജപ്പുര കൗൺസിലറും കോൺഗ്രസ് നേതാവുമായിരുന്ന മഹേശ്വരൻ നായർ പുന്നയ്ക്കാമുകളിൽ മത്സരിക്കും.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പട്ടിക പുറത്തുവിട്ടത്. സ്ഥാനാർത്ഥികളെ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു.


|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |