
തിരുവനന്തപുരം:വോട്ട് ശതമാനം നിർണ്ണായക ശക്തി, തുടങ്ങിയ ലക്ഷ്യങ്ങൾ മാറ്റി ജയസാധ്യതയ്ക്ക് മുൻഗണന നൽകാൻ ബി.ജെ.പി..പുതിയ ലക്ഷ്യവും ചർച്ചകളുമായാണ് ബി.ജെ.പിയുടെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കം.
സംസ്ഥാനത്തിന്റെ വികസന മുരടിപ്പും, പെരുകിയ കടബാദ്ധ്യതയും, ജനങ്ങളുടെ പക്കൽ പണമില്ലാത്തതും വാണിജ്യ,വ്യാപാര മേഖലയിലെ മാന്ദ്യവും അനുകൂല ഘടകങ്ങളാണ്. ശബരിമലയിലെ സ്വർണ്ണകൊളള രാഷ്ട്രീയമായി ഇടതുമുന്നണിക്ക് തിരിച്ചടിയാണെന്നതും ബി.ജെ.പിയുടെ ജയസാധ്യത കൂട്ടിയിട്ടുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ.
കൊട്ടാരക്കരയിൽ മുൻ യു.ഡി.എഫ്. സ്ഥാനാർത്ഥി രശ്മിയെയും ,പറവൂരിൽ വത്സല പ്രസന്നകുമാറിനേയും പാർട്ടിയിലെത്തിക്കാനായാതും എറണാകുളത്ത് ട്വന്റി 20 പാർട്ടി എൻ.ഡി.എയിലേക്ക് വന്നതും ഗുണം ചെയ്യും.
കഴിഞ്ഞ തവണ 36 സീറ്റുകളിലാണ് ബി.ഡി.ജെ.എസ്. മത്സരിച്ചത്. ഇത്തവണ കൂടുതൽ വേണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ആറു മുതൽ പത്തുവരെ സീറ്റുകളാണ് ട്വന്റി 20 ചോദിക്കുന്നത്. 90 മണ്ഡലങ്ങളിൽ ബി.ജെ.പി. നേരിട്ട് മത്സരിക്കും. ശേഷിക്കുന്ന 50സീറ്റുകൾ എൻ.ഡി.എ. ഘടകക്ഷികൾക്ക് നൽകും.കോട്ടയം,എറണാകുളം, ഇടുക്കി,തൃശ്ശൂർ മേഖലകളിൽ കൃസ്ത്യൻ വിഭാഗത്തിന് മുൻഗണന നൽകും.ആലപ്പുഴ, പാലക്കാട് മേഖലകളിൽ ബി.ഡി.ജെ.എസിനും പരിഗണന നൽകും.
പ്രധാന നേതാക്കളിൽ രാജീവ് ചന്ദ്രശേഖർ,വി.മുരളീധരൻ,കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്.ശോഭാ സുരേന്ദ്രൻ,എം.ടി.രമേശ്,കുമ്മനം രാജശേഖരൻ, എ.എൻ.രാധാകൃഷ്ണൻ,സി.കൃഷ്ണകുമാർ,നവ്യ ഹരിദാസ്, പി.സി.ജോർജ്, ഷോൺ ജോർജ്, അനൂപ് ആന്റണി,സന്ദീപ് വാചസ്പദി,പത്മജ വേണുഗോപാൽ, ആർ.ശ്രീലേഖ,കരമന ജയൻ,എം.എൽ.അശ്വിനി,സുധീർ കുമാർ,ബി.ഗോപാലകൃഷ്ണൻ ,കെ.വി.എസ്.ഹരിദാസ്, തുടങ്ങി രണ്ടു ഡസനോളം പേർ മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. എൻ.ഡി.എ. കക്ഷി നേതാക്കളിൽ തുഷാർ വെള്ളാപ്പള്ളി, സാബു ജോർജ് തുടങ്ങിയവർ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |