
തൃശൂര്‍: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിലാണ് ബിജെപി അദ്ധ്യക്ഷന്റെ വെളിപ്പെടുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയെന്നോണമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താന്‍ മത്സരിക്കുമെന്ന കാര്യം നൂറ് ശതമാനം ഉറപ്പാണെന്നും വേണമെങ്കില്‍ മണ്ഡലമേതെന്ന് കൂടി വെളിപ്പെടുത്താമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇതിനുശേഷമാണ് താന്‍ നേമത്ത് ആയിരിക്കും മത്സരിക്കുക എന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. ശശി തരൂര്‍ ബിജെപിയിലേക്ക് വരുമോയെന്ന ചോദ്യത്തിന് അങ്ങനെ തനിക്ക് പ്രതീക്ഷയില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. ബിജെപിയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയുടെ കേരളത്തിലെ ശക്തികേന്ദ്രമാണ് നേമം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യമായി ഒരു ബിജെപി സ്ഥാനാര്‍ത്ഥി നിയമസഭയിലേക്ക് വിജയിച്ചത് ഇവിടെ നിന്നാണ്.
ഒ രാജഗോപാല്‍ വി. ശിവന്‍കുട്ടിയെ 8000ല്‍ അധികം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. എന്നാല്‍ 2021ല്‍ വാശിയേറിയ മത്സരത്തില്‍ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി വി. ശിവന്‍കുട്ടി നേമം തിരിച്ചുപിടിക്കുകയും ചെയ്തു. കെ മുരളീധരനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ ലോക്‌സാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ ശശി തരൂരിനെതിരെ മത്സരിച്ചപ്പോള്‍ നേമത്ത് രാജീവിനായിരുന്നു ലീഡ്.
ബിജെപിക്ക് ശക്തമായ അടിത്തറയും കോര്‍പ്പറേഷനില്‍ നിരവധി കൗണ്‍സിലര്‍മാരുമുള്ള മണ്ഡലം കൂടിയാണ് നേമം. എന്നാല്‍ പതിവ് രീതികള്‍ തെറ്റിച്ചാണ് രാജീവ് ചന്ദ്രശേഖര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിനോട് അടുത്ത് മാത്രമാണ് പാര്‍ലമെന്ററി പാര്‍്ട്ടി ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന അദ്ധ്യക്ഷന്‍ താന്‍ മത്സരിക്കാന്‍ പോകുന്ന മണ്ഡലം വെളിപ്പെടുത്തിയിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |