SignIn
Kerala Kaumudi Online
Tuesday, 03 March 2026 6.20 PM IST

ഗൾഫ് മേഖലയിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണം; വിദേശകാര്യമന്ത്രി ജയ്ശങ്കറിന് കത്ത് നൽകി രമേശ് ചെന്നിത്തല

Increase Font Size Decrease Font Size Print Page
ramesh-chennithala

തിരുവനന്തപുരം: ഗൾഫിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അവിടെയുള്ള മലയാളികളുടെ സുരക്ഷക്കായി കേന്ദ്ര സർക്കാർ സാദ്ധ്യമായതെല്ലാം ചെയ്യണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല വിദേശകാര്യമന്ത്രി ജയ്ശങ്കറിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. യുഎഇ, കുവൈത്ത്, ഇറാൻ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്നുണ്ട്. നിലവിലെ യുദ്ധസമാനമായ സാഹചര്യം അവരിൽ വലിയ ഉത്കണ്ഠയും ഭീതിയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. തങ്ങളുടെ സുരക്ഷയെക്കുറിച്ച് ഇവർ വളരെയേറെ ആശങ്കാകുലരാണെന്ന് അവരിൽ നിന്നും തനിക്ക് ലഭിക്കുന്ന ഫോൺ സന്ദേശങ്ങൾ സൂചിപ്പിക്കുന്നതായും രമേശ് ചെന്നിത്തല കത്തിൽ പറയുന്നു.

നാട്ടിലുള്ള അവരുടെ ബന്ധുക്കളും കടുത്ത മാനസികസംഘർഷത്തിലൂടെ കടന്നുപോവുകയാണ്. ഗൾഫ് മേഖലയിലുള്ള മലയാളികൾക്ക് സുരക്ഷിതത്വബോധവും ആശ്വാസവും നൽകുന്നതിന് അടിയന്തര നടപടികൾ ആവശ്യമാണ്. ആവശ്യമുള്ളവർക്ക് ശരിയായ സഹായം ഉറപ്പാക്കുന്നതിനും സമയബന്ധിതമായ പിന്തുണയും മാർഗ്ഗനിർദ്ദേശവും നൽകുന്നതിനും ഈ രാജ്യങ്ങളിലെ എല്ലാ ഇന്ത്യൻ എംബസികളിലും പ്രത്യേക ക്രമീകരണങ്ങൾ ഇതിനായി ഏർപ്പെടുത്തേണ്ടതാണെന്ന് രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നു.

അന്താരാഷ്ട്ര വിമാനകമ്പനികൾ സർവ്വീസ് നടത്താൻ മടിക്കുന്ന സാഹചര്യത്തിൽ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനും സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനും കേന്ദ്രസർക്കാർ പ്രത്യേകമായി നടപടികൾ കൈക്കൊള്ളണമെന്നും കത്തിൽ രമേശ് ചെന്നിത്തല സൂചിപ്പിക്കുന്നു.

TAGS: KERALA, RAMESH CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.