SignIn
Kerala Kaumudi Online
Sunday, 05 May 2024 5.09 AM IST

ആറ് ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യും

cabinet

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അവസാനിച്ച നിയമസഭാസമ്മേളനത്തിൽ പരിഗണിക്കാനാവാതെ പോയ ആറ് ഓർഡിനൻസുകൾ വീണ്ടും വിളംബരം ചെയ്യാനായി ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള കന്നുകാലിത്തീറ്റ- കോഴിത്തീറ്റ,ധാതുലവണ മിശ്രിതം ഉല്പാദനവും വില്പനയും നിയന്ത്രിക്കൽ, സ്വകാര്യവനം (വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ്) നിയമഭേദഗതി, പൊതുജനാരോഗ്യം, ആഭരണത്തൊഴിലാളി ക്ഷേമനിധി, കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളുടെയും വ്യവസായ നഗരപ്രദേശങ്ങളുടെയും വികസനം, പബ്ലിക് സർവീസ് കമ്മിഷൻ ഭേദഗതി എന്നീ ഓർഡിനൻസുകളാണ് വീണ്ടും വിളംബരം ചെയ്യുന്നത്.

നിയമനിർമാണ കാര്യങ്ങൾക്കായി ചേർന്ന നിയമസഭാ സമ്മേളനം നടപടികൾ പൂർത്തിയാക്കി പിരിഞ്ഞ സാഹചര്യത്തിൽ ഇക്കാര്യം ഔദ്യോഗികമായി ഗവർണറെ അറിയിക്കാൻ ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CABINET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.