തിരുവനന്തപുരം: ശാരദ മുരളീധരനു പകരം പുതിയ ചീഫ് സെക്രട്ടറിയെ നിശ്ചയിക്കുന്ന നിർണായക തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടായേക്കും. മനോജ് ജോഷി കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നു മടങ്ങിയെത്താത്തതിനാൽ എ.ജയതിലക് ചീഫ് സെക്രട്ടറിയാകുമെന്നാണ് വിവരം. ഇന്നലെ വയനാട്ടിലായിരുന്ന മുഖ്യമന്ത്രി, പുതിയ എ.കെ.ജി സെന്റർ ഉദ്ഘാടനത്തിനായി ഇന്ന് ഹെലികോപ്റ്ററിൽ തലസ്ഥാനത്തെത്തും. മന്ത്രിസഭാ യോഗത്തിലും പങ്കെടുക്കും.
30ന് ശാരദ മുരളീധരൻ വിരമിക്കുന്ന ദിവസവും വാർഷികാഘോഷ പരിപാടി വച്ചിട്ടില്ല. 29ന് കോട്ടയത്തെ വാർഷികാഘോഷം കഴിഞ്ഞ് 30ന് മന്ത്രിസഭാ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. ചീഫ് സെക്രട്ടറിയെന്ന നിലയിൽ ശാരദ മുരളീധരന്റെ അവസാനത്തെ മന്ത്രിസഭാ യോഗവുമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |