കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ യാക്കോബായ സഭ എൽ.ഡി.എഫിന് പരോക്ഷമായി പിന്തുണ പ്രഖ്യാപിച്ചു. പ്രതിസന്ധികളിൽ സഭയെ സഹായിച്ചവരെ തിരികെ സഹായിക്കണമെന്ന് മലങ്കര മെത്രാപ്പൊലീത്ത ജോസഫ് ഗ്രിഗോറിയോസ് വിശ്വാസികൾക്കുള്ള സന്ദേശത്തിൽ ആവശ്യപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള സഭാ തർക്കം പരിഹരിക്കുമ്പോൾ തന്നെ സഭയുടെ അസ്തിത്വം സംരക്ഷിക്കാൻ ഉതകുന്ന നടപടികൾ ഉണ്ടാകുമെന്ന പ്രഖ്യാപനവും ഉറപ്പും സഭാമക്കൾക്ക് പ്രതീക്ഷ നൽകുന്നതാണെന്നും പറഞ്ഞു. സഭാ തർക്കത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് വ്യംഗ്യമായി പരാമർശിച്ചാണ് ആഹ്വാനം. ഫെബ്രുവരിയിൽ കേരളത്തിലെത്തിയ സഭാ തലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലും സഭയുടെ അസ്തിത്വം കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |