പാലക്കാട്: ഇടതുപക്ഷത്തിനൊപ്പമെന്ന് വ്യക്തമാക്കി ഡോ. പി സരിൻ. ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പം പ്രവർത്തിക്കുമെന്നും ബിജെപി തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായിരുന്നു സരിൻ.
സ്ഥാനാർത്ഥിയാകുന്നത് വിഷയമല്ലെന്നും സിപിഎം ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും സരിൻ കൂട്ടിച്ചേർത്തു. ബിജെപിയെ നേരിടാൻ കോൺഗ്രസ് ദുർബലമാണെന്നും സരിൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു.
സതീശൻ പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്നും പാർട്ടിയിൽ കാര്യങ്ങൾ തോന്നുംപടിയാണെന്നും സരിൻ പറഞ്ഞു. സതീശൻ പ്രതിപക്ഷ നേതാവായ കഥ അന്വേഷിക്കണം. സതീശന് ധിക്കാരവും ധാർഷ്ഠ്യവുമാണ്. പ്രവർത്തകരോട് ബഹുമാനമില്ലെന്നും സംഘടനാ സംവിധാനം തകരുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, സരിനെ കോൺഗ്രസ് പുറത്താക്കി.സരിൻ ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |