തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കുന്ന ചടങ്ങിൽ നേരത്തെ വേദിയിലെത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മന്ത്രിമാർ പലരും സദസിലാണ് ഇരിക്കുന്നത്. എല്ലാവരും വേദിയിൽ ഇരിക്കേണ്ടതില്ല. സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി പോലും സദസിലാണ് ഇരിക്കുന്നത്. അപ്പോഴാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ എത്രയോ നേരത്തെ വന്ന് സർക്കാർ പടിപാടിക്ക് ഇരിക്കുന്നത്. സ്റ്റേജിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നു. ഇത് അല്പത്തരമല്ലേ എന്നായിരുന്നു മന്ത്രിയുടെ വിമർശനം. 'ഞങ്ങൾ സദസിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും' എന്ന കുറിപ്പോടെ എം.വി.ഗോവിന്ദനും കെ.എൻ.ബാലഗോപാലിനും മുഖ്യമന്ത്രിയുടെ ഭാര്യ കമലയ്ക്കും ഒപ്പമുള്ള ചിത്രവും മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |