SignIn
Kerala Kaumudi Online
Thursday, 19 September 2024 1.05 AM IST

ധനരാജിന്റെ കടം പാർട്ടി വീട്ടും : എം.വി.ജയരാജൻ

Increase Font Size Decrease Font Size Print Page
m-v-jayarajan

കണ്ണൂർ: അച്ചടക്ക നടപടി വിഭാഗീയതയിലേക്ക് നീങ്ങിയതോടെ പയ്യന്നൂരിൽ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകൻ ധനരാജിന്റെ കടം പാർട്ടി വീട്ടുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം .വി ജയരാജനാണ് വിശദീകരണക്കുറിപ്പ് ഇറക്കിയത്. പയ്യന്നൂർ സർവീസ് സഹകരണ ബാങ്കിലെ ധനരാജിന്റെ കടം പാർട്ടി വീട്ടുമെന്ന് കുറിപ്പിൽ ഉള്ളത്. അതേസമയം ധനരാജ് ഫണ്ടിൽ നിന്ന് ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ആവർത്തിച്ചു. ധനരാജിന്റെ ബന്ധുക്കൾക്ക് ഫണ്ട് നല്‍കിയതും, വീട് നിർമ്മിച്ചതും കേസിന് വേണ്ടി ചിലവഴിച്ചതും ഈ ഫണ്ട് ഉപയോഗിച്ചാണെന്നും അദ്ദേഹം പറഞ്ഞു. രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കുന്ന ശീലം സി.പി.എമ്മിനില്ല.കോൺഗ്രസ് രക്തസാക്ഷികളുടെ ഫണ്ട് തട്ടുന്നത് സുധാകരനാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MV JAYARAJAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.