ന്യൂഡൽഹി : തിരുവനന്തപുരം കണ്ടല സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ. ഭാസുരാംഗന്റെ അറസ്റ്റ് വിലക്കി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. മുൻകൂർ ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാരിന് അടക്കം നോട്ടീസ് അയക്കാൻ നിർദ്ദേശം നൽകി. നാലാഴ്ചയ്ക്കകം മറുപടി സമർപ്പിക്കണം. ഭാസുരാംഗനെ നേരത്തേ ഇ.ഡി കസ്റ്രഡിയിലെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |