SignIn
Kerala Kaumudi Online
Saturday, 27 April 2024 10.17 AM IST

അമേരിക്കയുടെ സഹകരണം വേണമെന്ന് മുഖ്യമന്ത്രി

pinaryi-

തിരുവനന്തപുരം: കേരളം വൈജ്ഞാനിക സമൂഹമായി മാറാനുള്ള ശ്രമത്തിലാണെന്നും അതിന് സഹായകമായ ഗവേഷണ പഠന പ്രവർത്തനങ്ങൾക്ക് അമേരിക്കയിൽ നിന്ന് സഹായം പ്രതീക്ഷിക്കുന്നതായും ചെന്നൈയിലെ അമേരിക്കൻ കോൺസൽ ജനറൽ ജൂഡിത്ത് റാവിനുമായുള്ള ഓൺലൈൻ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

2021 ജനുവരിയിൽ എമിനന്റ് സ്‌കോളർഷിപ്പ് ഓൺലൈൻ പദ്ധതി കേരളം ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരുമായി കേരളത്തിലെ വിദ്യാർത്ഥികൾ സംവദിക്കുന്ന പരിപാടിയാണിത്. ഇതിൽ അമേരിക്കയിൽനിന്നുള്ള വിദഗ്ദ്ധരുടെ സേവനം മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ശാസ്ത്ര സാങ്കേതിക വ്യാവസായിക രംഗങ്ങളിലെ ഗവേഷണം ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നു. ഇക്കാര്യത്തിലും അമേരിക്കയ്ക്ക് നല്ല പിന്തുണ നൽകാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിലാണ് കേരളത്തിൽ നടക്കുന്നതെന്ന് കോൺസൽ ജനറൽ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കും. വൈജ്ഞാനിക സമൂഹമായി മാറുക എന്ന കേരളത്തിന്റെ ആശയത്തിന് കഴിയാവുന്ന പിന്തുണ നൽകും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ വിദഗ്ദ്ധർ കേരളത്തിലെ വിദഗ്ദ്ധരുമായി ചേർന്ന് പാഠ്യപദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, അമേരിക്കൻ കോൺസൽ എക്കണോമിക് ഓഫീസർ ഡസ്റ്റിൻ ബിക്കൽ എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.