തിരുവനന്തപുരം: സംസ്ഥാന ജലപാത വികസനം ഒന്നാംഘട്ട പ്രവർത്തനം പൂർത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കനാലിന്റെ വീതികൂട്ടൽ പ്രവർത്തനമാണ് നടക്കുന്നത്. കനാൽ പുറമ്പോക്കിലുള്ള 1300ഓളം കുടുംബങ്ങളെ തിരുവനന്തപുരത്ത് പുനരധിവസിപ്പിച്ചിട്ടുണ്ട്.
കോവളം- ബേക്കൽ വെസ്റ്റ് കോസ്റ്റ് കനാൽ ജലപാതയിൽ ദേശീയ- സംസ്ഥാന പാതകളെ യോജിപ്പിച്ചുള്ള വികസനമാണ് ഉദ്ദേശിക്കുന്നത്. ഒന്നാംഘട്ടത്തിൽ 520 കിലോമീറ്റർ ദൂരത്തിൽ കനാലുകൾ നിലവിലുള്ള ആഴത്തിലും വീതിയിലും ശുദ്ധീകരിക്കുന്ന പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ 85 കിലോമീറ്റർ ദൂരത്തിൽ ഭൂമിയേറ്റെടുക്കാനും കനാലുകൾക്ക് കുറുകെയുള്ള പാലങ്ങൾ പുനർനിർമ്മിക്കാനും നടപടി സ്വീകരിച്ചുവരുന്നുണ്ട്. നിരവധി ലോക് കം ബ്രിഡ്ജുകളുടെ നിർമ്മാണവും നടക്കുന്നുണ്ട്.മൂന്നാംഘട്ടത്തിൽ 61 കിലോമീറ്റർ ദൂരത്തിലുള്ള കനാലുകൾ പൂർത്തീകരിച്ചു. പശ്ചിമതീര കനാലുകളുടെ ടെർമിനലുകളുടെ നിർമ്മാണവും ഫീഡർ കനാലുകളുടെ വികസനവും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |